പിറവം: സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നുകളുടെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ഗിരീഷ് കുമാർ, ബാബുപാറയിൽ, ജിജിമോൻ ചാരുപ്ലാവിൽ, പ്രീമ സന്തോഷ്, രമ വിജയൻ, വൈശാഖി എസ്, ബബിത ശ്രീജി തുടങ്ങിയവർ പങ്കെടുത്തു. ഡോ. ശ്രീലക്ഷ്മി, ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ദീപു സി. എസ് എന്നിവരുടെ നേതൃത്തിലാണ് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തത്.