നെട്ടൂർ: സമന്വയ റെസിഡൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ വിവിധ മേഖലകളിൽ ഉള്ളവരെ ആദരിച്ചു. 2020-21 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ പാസായ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും നൽകി. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് കളറിസ്റ്റ് അവാർഡിന് അർഹനായ സമന്വയ കുടുംബംഗമായ നങ്ങ്യാരത്ത് റഷീദിന്റെ മകൻ ബിലാലിനേയും 29 -ാം ഡിവിഷൻ ആശാവർക്കർ അൽഫോൻസാ ഷാലി, കൗൺസിലർ ബിന്ദു ഇ.പി എന്നിവരെയും കൊവിഡ് മഹാമാരിയിൽ ജനങ്ങൾക്കുവേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിന് ആദരിച്ചു. പ്രസിഡന്റ് അഡ്വ:സി.എം. ജിഹാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമംഗല അരവിന്ദ്, ഗിരിജ കൃഷ്ണൻ എന്നിവർ സംസാരിച്ചു.