മരട്: സേവാദൾ മരട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മരട് മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ഇ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ എം.എ. സലാം മുഖ്യപ്രഭാഷണം നടത്തി. ജയൻ ജേക്കബ്, ജില്ലാ പ്രസിഡന്റ് രാജു കല്ലുമഠം, നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹിം നാലകത്ത്, നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനില സിബി, സിബി, ജയ ജോസഫ്, റിനി തോമസ്, അഡ്വ. ടി.കെ. ദേവരാജൻ, വിജയൻ, ജോർജ് ആശാരിപറമ്പ്, അശോകൻ, ദീജ സിജു, കൃഷ്ണേന്ദു, ആന്റണി ജോർജ്, നിസാർ പുളിയമ്പിള്ളി, അബൂബക്കർ, ജയരാജ്, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സേവാദൾ നിയോജകമണ്ഡലം സെക്രട്ടറിയായി ആന്റണി ബിജുവിനെയും മരട് മണ്ഡലം സേവാദൾ പ്രസിഡന്റായി റിയാസ് കടവിലിനെയും തിരഞ്ഞെടുത്തു.