കൊച്ചി: കിസാൻ കോൺഗ്രസ് ജില്ലാ നേതൃയോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.പി. ഏലിയാസ്, പി.സി. ജോർജ്, ജോർജ് എളാമറ്റം, രാജൻ വർഗീസ്, കെ.എ. അബ്ദുൾ അസീസ്, പി.എ. മുജീബ് എന്നിവർ പങ്കെടുത്തു.