നെടുമ്പാശ്ശേരി: ചെറിയവാപ്പാലശ്ശേരി പൈനാടത്ത് (ഇരിയാട്ട്) അഡ്വ. പോൾ ജേക്കബ് (61) നിര്യാതനായി. ഹൈക്കോടതി അഭിഭാഷകനും മൂന്നു വർഷം കേരള ഹൈക്കോടതിയിൽ സെൻട്രൽ ഗവൺമെന്റ് സ്റ്റാന്റിംഗ് കൗൺസലുമായിരുന്നു. 1981 മുതൽ 85 വരെ എറണാകുളം ജില്ലാ കെ.എസ്.യു. കമ്മിറ്റി ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ജൂഡോ ഫെഡറേഷന്റെ മുൻകാല ജനറൽ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ വലിയ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ജുപോൾ (അദ്ധ്യാപിക, രാജഗിരി സ്കൂൾ). മക്കൾ: നിഖിത മരിയ പോൾ (ആസ്ട്രേലിയ), ഹെയ്തൽ ഹന്ന പോൾ. മരുമകൻ: ഋഷി ജോബ് (ആസ്ട്രേലിയ).