കൊച്ചി: കേരള സാഹിത്യവേദി അംഗങ്ങളായ ശ്രീദേവി തമ്പി, എം.എസ്. ശ്രീകല എന്നിവരുടെ കഥ, കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു.
കൂനംതൈ സഹോദരൻ അയ്യപ്പൻ ഹാളിൽ സാഹിത്യവേദി പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്‌കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ, ശ്രീകുമാരി രാമചന്ദ്രൻ, എ.കെ. പുതുശ്ശേരി എന്നിവർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
പി. കൃഷ്ണൻ, ഡോ. ശാലിനി അജിത്, അബി ജോർജ്, രാമചന്ദ്രൻ, ഷാജു കുളത്തുവയൽ, കെ.പി. ശിവദാസ്, അക്ബർ ഇടപ്പള്ളി, ശ്രീദേവി തമ്പി, എം.എസ്. ശ്രീകല എന്നിവർ പ്രസംഗിച്ചു.