കൊച്ചി: ജില്ലയിൽ 709 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64. തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം ബാധിച്ചവർ 685 പേരാണ്. ഇതിൽ 16 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. 7 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1298 പേർ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11441 ആണ്. ഇതുവരെ 4649808 ഡോസ് വാക്‌സിനാണ് നൽകിയത്.1489 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 830 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41096 ആണ്.