കൊച്ചി: കുസാറ്റ് കായികവിഭാഗവും മലപ്പുറം ആസ്ഥാനമായുള്ള യുണൈറ്റഡ് തായ്‌ക്വോണ്ടോ അസോസിയേഷൻ ഒഫ് കേരളയും (യു.ടി.എ.കെ.) സംയുക്തമായി നടത്തുന്ന ഫിറ്റ്‌നസ്, തായ്‌ക്വോണ്ടോ പരിശീലനത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ നിർവഹിച്ചു. രജിസ്ട്രാർ ഡോ. വി. മീര അദ്ധ്യക്ഷത വഹിച്ചു. കായികവിഭാഗം മേധാവി ഡോ. അജിത്‌മോഹൻ, യു.ടി.എ.കെ സെക്രട്ടറി മാസ്റ്റർ അബ്ദുറഹിമാൻ, യു.ടി.എ.കെ. എറണാകുളം ജില്ലാ സെക്രട്ടറി എം. പ്രേംകുമാർ എന്നിവർ സംസാരിച്ചു.

യു.ടി.എ.കെ ബെൽറ്റ് ഗ്രേഡിംഗിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സീനിയർ ബ്ലാക്ക് ബെൽറ്റ് ഇൻസ്ട്രക്ടർമാരുടെ തായ്‌ക്വോണ്ടോ അഭ്യാസപ്രകടനവും ചടങ്ങിൽ പങ്കെടുത്തവരെ ചേർത്തുള്ള ഗ്രൂപ്പ് പരിശീലനവും നടന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം നാലുമണി മുതൽ ഏഴുമണിവരെ കുസാറ്റ് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിശീലനം. ഫോൺ: 9633653110.