പനങ്ങാട്: ചേപ്പനം തെക്കുംകരി പൊക്കാളി നെൽപ്പാടത്ത് കൊയ്ത്ത് ഉൽസവം നടത്തി. തെക്കുംകരി ഫാമിലിയുടെ ശശികല ഗ്രൂപ്പും ഹർഷകുമാർ ഗ്രൂപ്പും കൂടി 32 ഏക്കറിലാണ് കൃഷി ഇറക്കിയത്. നൂറുമേനി വിളവാണ്. ഓരുവെള്ളവും വെള്ളക്കെട്ടും നേരിടാൻ ശേഷിയുള്ള ഭൗമസൂചികപദവിയുള്ള ചെട്ടിവിരിപ്പും വൈറ്റില (1) പൊക്കാളി വിത്തുമാണ് വിതച്ചത്. രാസവളം ഉപയോഗിക്കാത്ത കൃഷിരീതിയായിരുന്നു. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും വിജയമാണിത്. കുമ്പളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, അഡാക്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്.
കൊയ്ത്ത് ഉദ്ഘാടനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി നിർവഹിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാലിക്ക്, കൃഷിവികസന ചെയർമാൻ അജിത്ത് വേലക്കടവിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമിലി, നന്ദകുമാർ, ഹർഷകുമാർ, ജോസഫ് പെരുമ്പള്ളി, എം.കെ. സുപ്രൻ, സി.കെ. രാജപ്പൻ, എം.ടി. വേലായുധൻ, പി.കെ. ലക്ഷ്മണൻ, എ.സി. ശിവദാസ്, എ.ഡി.ഒ സിന്ധു, കൃഷി ഓഫീസർ ചാന്ദിനി, ശ്രീരാജ്, മേരി, ധന്യ, ഡോ. വി. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.