കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഹരിജൻ സംവരണത്തിൽപെടുന്ന പൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 6 രാവിലെ 11ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷകൾ അന്ന് രാവിലെ 10.30ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.