മരട്: നിർദ്ധന കുടുംബത്തിലെ ബ്ലഡ് കാൻസർ ബാധിച്ച കുഞ്ഞ് ചികിത്സാസഹായം തേടുന്നു. മരട് നഗരസഭയിൽ നെട്ടൂർ 26-ാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദിനിയുടെ മകൻ അഞ്ചുവയസുകാരനായ അനിരുദ്ധാണ് കാരുണ്യം തേടുന്നത്.
ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും അടങ്ങിയതാണ് വിനോദിനിയുടെ കുടുംബം. എത്രയും പെട്ടെന്ന് ബോൺമാരോ ട്രാൻസ് പ്ളാന്റ് വേണമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. അതിന് 40 ലക്ഷം രൂപ ചെലവുണ്ട്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിലാണ് ഇത് നടത്തേണ്ടത്. ഈ വലിയ തുക സംഘടിപ്പിക്കാൻ അനിരുദ്ധിന്റെ കുടുബം സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു.
ധനസമാഹരണത്തിനായി ഡിവിഷൻ കൗൺസിലർ റിയാസ് കെ. മുഹമ്മദ്, അനിരുദ്ധിന്റെ മാതാവ് സി. വിനോദിനി എന്നിവരുടെ പേരിൽ ബാങ്ക് ഓഫ് ബറോഡ മരട് ബ്രാഞ്ചിൽ ജോയിന്റ് എസ്.ബി അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 62640100012549, IFSCode: BARB0VJNETT.