പൂണിത്തുറ: പതിനൊന്നുമാസം പിന്നിടുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകസംഘം പൂണിത്തുറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ട ജംഗ്ഷനിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.ബി. സാബു ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് പ്രസിഡന്റ് ബി. മുകുന്ദൻ അദ്ധ്വക്ഷത വഹിച്ചു. സി.ഐ.ടി.യു വൈറ്റില ഏരിയ പ്രസിഡന്റ് വി.പി. ചന്ദ്രൻ, സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി. ദിനേശ്, ടി.എം. ഷാജി, ഇ.കെ. സന്തോഷ്, മിനി ഷാജി, ജിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.