rjd

കൊച്ചി: രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി മേനക ജംഗ്ഷനിൽ സംഘടിപ്പിച്ച കെ റെയിൽ ജനകീയ പ്രതിഷേധ ധർണ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

യുവ രാഷ്ട്രീയ ജനതാദൾ വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ നിർവഹിച്ചു.

സേവ് ലക്ഷ്വദ്വീപ് കൺവീനർ മുജീബ് റഹ്മാൻ, എ.യു. ഇബ്രാഹിം, ആർ.ജെ.ഡി തൃശൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബഷീർ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് തോമസ്, സംസ്ഥാന ട്രഷറർ ദേവി, യുവരാഷ്ട്രീയ ജനതാദൾ നേതാവ് സുഭാഷ് കാഞ്ഞിത്തിങ്കൽ, യൂസഫ് മടവൂർ, സലിം, നാസർ, സന്ദീപ്, ലൈല ബഷീർ, അഭിലാഷ്, അജേഷ്, ഇർഷാദ് എന്നിവർ സംസാരിച്ചു.