muthalib
കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബി.എ അബ്ദുൾ മുത്തലിബിന് കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ് സി.യു ജബ്ബാർ ഉപഹാരം നൽകുന്നു

നെടുമ്പാശേരി: കേന്ദ്ര, സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരത്തിന് തയ്യാറെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു. കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഇന്ധന, പാചകവാതക വിലകൾ ക്രമാതീതമായി വർദ്ധിച്ചതോടെ കുടുംബ ബഡ്ജറ്റുകൾ തകർന്നടിഞ്ഞതായും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ അദ്ധ്യക്ഷനായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ, സി.ടി. ജോസ്, കെ.ടി. കൃഷ്ണൻ, ജി. അനിൽ, സീന സന്തോഷ്, ജിജി സൈമൺ, കവിത വി. ബാബു, പി.ജെ. ജോൺസൻ, കരീം കാഞ്ഞോടൻ, കെ.എ. നാസർ തുടങ്ങിയവർ സംസാരിച്ചു.