മരട്: നഗരസഭയിലെ ഡിവിഷൻ 16ലെ എൻ.എക്സ്. ജോസഫ് റോഡിലെ ശോചനീയാവസ്‌ഥ പരിഹരിക്കുക, കുണ്ടന്നൂർ അഞ്ചുതൈക്കൽ കോളനിയിലെ വെള്ളക്കെട്ട് പരിഹരിക്കുക, കൗൺസിലറുടെ അനാസ്ഥയും അവഗണനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം കുണ്ടന്നൂർ സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കുണ്ടന്നൂർ ജംഗ്ഷനിൽ പ്രതിഷേധജ്വാല തെളിച്ചു. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. രാജി തമ്പി അദ്ധ്യക്ഷത വഹിച്ചു. മരട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജെ. സജീഷ്‌കുമാർ, കെ.എം. വിനോദ്, പി.എസ്. സുഷൻ, റോഷൻ നെടുംപറമ്പിൽ, എം.എം. ഗോപി എന്നിവർ സംസാരിച്ചു.