sahodaya

കൊച്ചി: മദ്ധ്യകേരളത്തിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രിൻസിപ്പൽമാരുടേയും മാനേജർമാരുടേയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയയുടെ ഒന്നാം വാർഷികസംഗമം 29, 30 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂളുകൾ വീണ്ടും തുറക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളും തയ്യാറെടുപ്പുകളും ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്യും. 30ന് രാവിലെ 9ന് നടക്കുന്ന പരീക്ഷാ പരിഷ്‌കാരങ്ങൾ, എൻ.ഇ.പി തുടങ്ങിയവ സി.ബി.എസ്.ഇ അക്കാഡമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ ഓൺലൈനിൽ സംസാരിക്കും.10ന് കൊച്ചി മെട്രോ സഹോദയയുടെ ഒന്നാം വാർഷിക സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.സി.വി.ആനന്ദബോസ്, മാന്ത്രികൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ ക്ളാസെടുക്കും.

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപീകരണവും സംഗമത്തിലുണ്ടാകുമെന്ന് കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ. ദീപാ ചന്ദ്രൻ, ജനറൽ സെക്രട്ടറി ജൂബി പോൾ എന്നിവർ പറഞ്ഞു.