under
ഇടപ്പള്ളി റെയിൽവെ അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റി നടത്തിയ സമരം എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. യു.ആർ. രാജേഷ്, പി.എസ്. സ്വരാജ്, ജീവൻലാൽ, ഷാലി വിനയൻ തുടങ്ങിയവർ സമീപം

കൊച്ചി: ഇടപ്പള്ളി റെയിൽവെ മേല്പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമ്മിച്ച അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റി സമരം നടത്തി.

ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എസ്. സ്വരാജ്, ഷാലി വിനയൻ, ബി. രാധാകൃഷ്ണൻ, ലാലൻ കുമ്പനായി, ജീവൻലാൽ, ലത ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

നിർമ്മാണം പൂർത്തിയായ അടിപ്പാത വെള്ളക്കെട്ടിലായതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണമില്ലായ്മയും അനാസ്ഥയുമാണ് അടിപ്പാത ഉപയോഗിക്കാൻ കഴിയാത്തതിന് കാരണമെന്ന് നേതാക്കൾ പറഞ്ഞു.