പിറവം: പാഴൂർ പാടശേഖരത്തിൽ നിന്നും പിറവം പുഴയിലേക്ക് പോകുന്ന തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. കഴിഞ്ഞ വർഷം കർഷകരുടെ നിവേദനത്തെ തുടർന്ന് എം.എൽ.എയുടെ നിർദേശപ്രകാരം നിർമ്മിച്ച സംരക്ഷണ ഭിത്തി ഈ വർഷത്തെ മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. തകർന്ന ഭാഗം
അടിയന്തിരമായി പുനസ്ഥാപിച്ചില്ലെങ്കിൽ കോടികൾ മുടക്കി നിർമ്മിച്ച ആറ്റുതീരം റോഡിനും ഭീഷണിയാണ്. മാത്രമല്ല ജനുവരിയായാലും ഈ ഭാഗത്ത് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. എത്രയും വേഗം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പാടശേഖരത്തിലെ കർഷകനും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റുമായ സിമ്പിൾ തോമസ് ആവശ്യപ്പെട്ടു.