ആലുവ: അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറി കെ.എ.എസ് പരീക്ഷയിൽ സ്ട്രീം ഒന്നിൽ ഉയർന്ന റാങ്ക് നേടിയ ലൈബ്രറി അംഗം ഇംതിയാസ് ഷംസിനെ ആദരിച്ചു. അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എൻ.എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റിൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, ഡോ.സി.ജെ. വർഗീസ്, എ.ഡി. അശോക്‌കുമാർ എന്നിവർ സംസാരിച്ചു.