കുറുപ്പംപടി: വായ്ക്കര ഗവൺമെൻറ് യു.പി.സ്കൂളിലെ 2021-22 വർഷത്തെ പി.ടി.എ പൊതുയോഗം സ്കൂൾ അങ്കണത്തിൽ ചേർന്നു. യോഗം വാർഡ് മെമ്പർ ഉഷാദേവി.കെ.എൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.പുതുതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് ബിസിമോൾജോൺ , ഹെഡ്മിസ്ട്രസ് ഇൻചാർജ് ജയമോൾ.വി.കെ അദ്ധ്യാപകരായ സുരേഷ്, റീനാപോൾ തുടങ്ങിയവർ സംസാരിച്ചു. പുതിയ പി.ടി.എ ഭാരവാഹികളെയും തിരഞ്ഞെടുത്തു.