മുളന്തുരുത്തി: സിവിൽ സർവീസ് അഴിമതിരഹിതവും കാര്യക്ഷമവും ആക്കണമെന്ന് എൻ.ജി.ഒ യൂണിയൻ മുളന്തുരുത്തി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഹൈസ്കൂളിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. സുനിൽ ഉദ്ഘാടനം ചെയ്തു. സുമ ബാബു അദ്ധ്യക്ഷയായിരുന്നു. കെ.എം. സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആനന്ദ ശൈലേശൻ, ഇ.കെ. രതീഷ്, എം. രാകേഷ്, ഇംതിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുനിൽ കെ. എം ( കൺവീനർ), സുമബാബു (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.