കളമശേരി: എനർജി മാനേജ്മെന്റിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ നെല്ലാട് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് ജീവനക്കാർക്ക് വേണ്ടിയുള്ള ശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടർ എ.പി. ജോസ് നിർവഹിച്ചു. സിജു അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ ഡാനിയേൽ, പി.കെ. എൽദോ, ദിലീപ് പോൾ, സലാലുദ്ദീൻ, ശരത്കൃഷ്ണൻ, കെ.എം. ഷാനവാസ്, അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.