k-kumaran
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ സജീവ പ്രവർത്തകനും പ്രഭാഷകനും കൗൺസിലറുമായ കെ. കുമാരനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിക്കുന്നു

ആലുവ: അരനൂറ്റാണ്ടിലേറെയായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ സജീവ പ്രവർത്തകനും പ്രഭാഷകനും കൗൺസിലറുമായ കെ. കുമാരനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. ഭാര്യ പൊന്നമ്മ കുമാരൻ ദേശം പുറയാർ ശാഖായോഗം പ്രസിഡന്റും പ്രഭാഷകയുമാണ്. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ എന്നിവർ പങ്കെടുത്തു.