കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, സുവോളജി,ഫിസിക്സ്‌, ബയോടെക്നോളജി, ഡാറ്റ അനലിറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എസ്.സി /എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇവരുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലുള്ളവരെയും ഒ.ഇ.സി ഇല്ലെങ്കിൽ എസ്.ഇ.ബി.സി വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ള യോഗ്യരായവർ macadmission@macollege.in എന്ന ഇമെയിൽ വിലാസത്തിലേക്ക്തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.