k
കർഷകസംഘം കുറുപ്പംപടി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച തീ പാറുന്ന പ്രതിഷേധ സമരം

കുറുപ്പംപടി: കേന്ദ്രസർക്കാരിനെതിരെ നടക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് കുറുപ്പംപടി മേഖല സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിയറ്റർ പടിയിൽ തീ പാറുന്ന പ്രതിഷേധ സമരം നടന്നു. സമരത്തിൽ മോഡിയുടെയും അമിദ് ഷായുടെ കോലം കുറുപ്പംപടി ലോക്കൽ സെക്രട്ടറി കെ.എൻ.ഹരിദാസ് കത്തിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി .അജയകുമാർ സമരം ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി.മനോജ് അദ്ധ്യക്ഷത വഹിച്ചു.