1
ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ നടന്ന റോഡിലെ കുഴിയിലിരുപ്പ് സമരത്തിന്എം' എം. രജീഷ് നേതൃത്വം നൽകുന്നു

പള്ളുരുത്തി: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പള്ളുരുത്തി ഏരിയാ പ്രസിഡന്റ് എം.എം. രജീഷിന്റെ നേതൃത്വത്തിൽ പള്ളുരുത്തി പഷ്ണിത്തോട് പാലത്തിന് സമീപം കുഴിയിലിരുപ്പ് സമരം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സി.കെ. ദിലീപ് അദ്ധ്യക്ഷതവഹിച്ചു. കൊച്ചി മണ്ഡലം പ്രസിഡന്റ് പി.ബി. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഉമേഷ് ഉല്ലാസ്, യുവജനസേന ജില്ലാ സെക്രട്ടറി പി.പി.പ്രജീഷ്, ഷിബു സരോവരം, സുരേഷ് കുമ്പളം, അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു .