കോതമംഗലം: മണികണ്ഠംചാൽ,കല്ലേലിമേട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കുവാൻ ലാന്റ് റവന്യൂ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ വില്ലേജിൽ ഉൾപ്പെടുന്ന മണികണ്ഠംചാൽ,കല്ലേലിമേട് പ്രദേശങ്ങൾ റീ സർവ്വേക്കു ശേഷം തയ്യാറാക്കിയ ലിത്തോ മാപ്പിൽ ഹിൽമെൻ സെറ്റിൽമെന്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എം.എൽ.എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.1970 ന് മുൻപ് തന്നെ ഈ പ്രദേശങ്ങളിൽ നിന്ന് ട്രൈബൽ കുടുംബങ്ങൾ മാറി പോയതാണെന്നും നിലവിൽ ട്രൈബൽ കുടുംബങ്ങൾ ഒന്നും തന്നെ ഇവിടെ താമസിക്കുന്നില്ല എന്ന കാര്യവും ചൂണ്ടിക്കാട്ടി.