1
ഇന്ധനവിലവർദ്ധനയ്ക്കെതിരെയുള്ള പ്രതിഷേധധർണ എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൾ അസീസ് ഉദഘാടനം ചെയ്യുന്നു

തൃക്കാക്കര: പെട്രോൾ, ഡീസൽ, പാചകവാത വിലവർദ്ധനയ്ക്കെതിരെ എൻ.സി.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി കപ്പ വേവിച്ച് പ്രതിഷേധിച്ചു. പ്രതിഷേധധർണ എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര മഹിളാ ബ്ലോക്ക്‌ പ്രസിഡന്റ് സിൽവി സുനിൽ, സംസ്ഥാന നിർവാഹകസമിതി അംഗം മുരളി പുത്തൻവേലി, ജില്ലാ സെക്രട്ടറിമാരായ രാജു തെക്കൻ, സുഷമ വിജയൻ, സുനിൽകുമാർ, ജോളി ആന്റണി, ഇന്ദ്രകുമാർ, അഞ്ജു രാജേഷ്, രാജേഷ്, അബ്ബാസ് എന്നിവർ പ്രസംഗിച്ചു.