ആലുവ: കേരളാ വാട്ടർ അതോറിറ്റിയെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷിക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ആലുവ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ജോർജ്, മുഹമ്മദ് സഹീർ, ടി.കെ. കരിം, എം.കെ. ജമാൽ, ടി.വി. പ്രവീൺ, സഞ്ജു ജെയിംസ്, ദീപൻ ജോസഫ്, ബി. ഹരി തുടങ്ങിയവർ സംസാരിച്ചു.
ഗ്രാന്റുകൾ വർദ്ധിപ്പിക്കുക, മീറ്റർ റീഡിംഗ് പരിഷ്കാരത്തിലെ അശാസ്ത്രീയത പരിഹരിക്കുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു ധർണ.