1
സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളന എസ്.ശർമ്മ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് കച്ചേരിപ്പടിയിൽ സി.കെ. പത്മനാഭൻ പതാക ഉയർത്തി. ടി. കെ. വത്സൻ നഗറിൽ (വി. കെ. കാർത്തികേയൻ ഹാൾ, കോണം) ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. എം.എസ്. ശോഭിതൻ, കെ.എൻ. സുനിൽകുമാർ, ജെയ്സൻ ടി. ജോസ്, പി.എ. മാലിക്, സീത ചക്രപാണി, പി. എ. പീറ്റർ, ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ്, ടി.വി. അനിത, പി.എസ്. വിജു, കെ.പി. ശെൽവൻ, പി.എസ്. ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു.