വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലേക്ക് ബോട്ട് എൻജിൻ നിർമ്മാതാക്കളായ മുനമ്പം പി. എം. എന്റർപ്രൈസസ് പഠനോപകരണങ്ങൾ നൽകി. ഓച്ചന്തുരുത്തിലെ ഓഫീസിലെത്തി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്ക് പി.എം എന്റർപ്രൈസസ് ഉടമകളായ സനീഷ് ആണ്ടവനും പളനികുമാറും ചേർന്നാണ് വിദ്യാഭ്യാസ സാമഗ്രികൾ കൈമാറിയത്.
250 ബാഗുകൾ, 2000 പുസ്തകങ്ങൾ, പേനകൾ, പെൻസിലുകൾ എന്നിവയാണ് കൈമാറിയത്. മണ്ഡലത്തിലെ ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന ഉത്തമ ബോദ്ധ്യമുള്ളതിനാലാണ് എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയിലേക്ക് പഠനോപകരണങ്ങൾ നൽകുന്നതെന്ന് ഉടമകൾ പറഞ്ഞു. മണ്ഡലത്തിലെ വിദ്യാലയ അധികൃതരുമായി ബന്ധപ്പെട്ട് അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ സാമഗ്രികൾ ഉടൻ എത്തിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.