samaram-
പിറവം പാലച്ചുവട്ടിൽ നടത്തിയ പ്രതിഷേധ സമരം കർഷകസംഘം ഏരിയ കമ്മിറ്റി അംഗം സി. കെ.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: ഡൽഹിയിൽ നടക്കുന്ന കർഷക സമരം പതിഞ്ഞൊന്ന് മാസം പിന്നിട്ടിട്ടും നിഷേധാത്മക നിലപാടിലുറച്ചു നിൽക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നയത്തിൽ പ്രതിഷേധിച്ചു ഇടതുപക്ഷ കർഷക സംഘടനകൾ സംസ്ഥാനത്താകമാനം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി പിറവം പാലച്ചുവട്ടിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കർഷകസംഘം ഏരിയ കമ്മിറ്റി അംഗം സി.കെ.പ്രകാശ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.ജി.മോഹനൻ അദ്ധ്യക്ഷനായി. സോമൻ വല്ലയിൽ, ടി.കെ.തോമസ്, സോജൻ ജോർജ്, കെ.സി. തങ്കച്ചൻ, റെജി മന്നാച്ചിയിൽ, സി.പി. രാജു, അച്ഛൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.