പറവൂർ: വടക്കേക്കര മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ മഹോത്സവം ഇന്ന് തുടങ്ങും. രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹവനം, ഏഴിന് ഏകാദശ രുദ്രകലശാഭിഷേകം, വൈകിട്ട് നിറമാല, ദീപക്കാഴ്ച, 29ന് രാവിലെ ഏഴിന് മഹാമൃത്യുഞ്ജയഹവനം, ഏട്ടിന് ക്ഷീരകലശപൂജ, പതിനൊന്നിന് വിശേഷാൽ നൂറുംപാലും, വൈകിട്ട് ഏഴിന് ദേവീപൂജ, ലളിതസഹസ്രനാമ സമൂഹർച്ചന, 30ന് രാവിലെ എട്ടിന് പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽ ആയില്യംപൂജ, വൈകിട്ട് ഏഴരക്ക് സർപ്പബലി, പുള്ളുവൻപാട്ട്, സർപ്പബലിദർശനം, തിരിസമർപ്പണം, മംഗളാരതിക്കുശേഷം പ്രസാദവിതരണം.