1
ഹൈന്ദവ സമൂഹത്തോടുള്ള കടന്നുകയറ്റത്തിനെതിരെ പള്ളുരുത്തിയിൽ നടന്ന യോഗം

പള്ളുരുത്തി: ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തിന്റെയും സ്കൂളിന്റെയും വഴി കൈയേറ്റവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഏകോപന സമിതിയുമായി ചേർന്നുകൊണ്ട് പള്ളുരുത്തി പ്രദേശത്തെ മുഴുവൻ ക്ഷേത്രഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേർന്നു. എസ്.വി.ഡി എൽ.പി സ്കൂളിൽ വിളിച്ചുചേർത്ത യോഗത്തിൽ ശ്രീവെങ്കിടാചലപതി ക്ഷേത്ര പ്രസിഡന്റ് കെ. എം. പുരുഷോത്തമ റാവു അദ്ധ്യക്ഷത വഹിച്ചു. കെ.യു. വിജയരാജ് വിഷയാവതരണം നടത്തി. മുൻകാലങ്ങളിലൊന്നും കണ്ടുവരാത്തവിധം ക്ഷേത്ര ആചാരങ്ങൾക്കും ക്ഷേത്രസ്വത്തുക്കൾക്കുംമേലുള്ള കടന്നുകയറ്റം അതിക്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പല തട്ടുകളായി ഒതുങ്ങിനിൽക്കുന്ന ഹൈന്ദവ സമൂഹം നേരിടുന്ന ഏതൊരു വിഷയത്തെയും ഒരുമിച്ചുനിന്നു കൊണ്ട് നേരിടുവാൻ വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.

വെങ്കടാചലപതി ക്ഷേത്രഭൂമിയിൽ ബോർഡ് സ്ഥാപിക്കുവാനും ക്ഷേത്രങ്ങൾക്കും ക്ഷേത്ര ഭൂമികൾക്കും എതിരെ നടക്കുന്ന ഏതൊരു വിഷയത്തെയും ഒന്നിച്ചുനിന്നു നേരിടുവാനും യോഗം തീരുമാനിച്ചു. പള്ളുരുത്തിയിലെ മുഴുവൻ ക്ഷേത്രങ്ങളെയും സമുദായങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നവംബർ 28ന് പള്ളുരുത്തിയിൽ ഹിന്ദുമഹാസംഗമം നടത്തുവാൻ തീരുമാനിച്ചു. പി.പി. മനോജ്, പി.സി. ഉണ്ണിക്കൃഷ്ണൻ, പി.എൻ. കൃഷ്ണൻ, സനൽകുമാർ, ടി.പി. പത്മനാഭൻ, കെ.ബി. കൃഷ്ണകുമാർ, സി.വി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.