വൈപ്പിൻ: മുനമ്പം- അഴീക്കോട് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യവ്യവസായ മേഖലയുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം ആവശ്യപ്പെട്ടു. നവംബർ രണ്ടിന് വൈകിട്ട് 4ന് മുനമ്പം ബോട്ടുജെട്ടിയിൽ നടത്തുന്ന ധർണ മുൻ എം.പി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. ആലോചനായോഗത്തിൽ എ.ജി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. എം.ജെ. ടോമി, പി.പി. ഗിരീഷ്, കെ.കെ. ബാബു, പ്രഷീല ബാബു, ജാസ്‌മോൻ മരിയാലയം, എ.എച്ച്. ഹരീഷ്, കെ.എഫ്. വിൽസൻ എന്നിവർ സംസാരിച്ചു.