വൈപ്പിൻ: നായരമ്പലം ശ്രീനാരായണ സേവാസമാജം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള പ്രോത്സാഹന സമ്മാനവും ഉന്നതവിജയം നേടിയവർക്കുള്ള അവാർഡും ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുമാണ് വിതരണം ചെയ്തത്. സമാജം പ്രസിഡന്റ് പി. ജി. ദാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.വി. സുകുമാരൻ, ടി.എസ് .രാജേഷ്, പി.ടി. ദിലീപ്, ഷൈല ബാബു എന്നിവർ സംസാരിച്ചു.