പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണനമേള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ മൂന്നുദിവസം നീളുന്ന മേളയിലൂടെ വിറ്റഴിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ് . സനീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഷാലി ആൻറണി, നിത സ്റ്റാലിൻ, ഷിപ്പി സെബാസ്റ്റ്യൻ, ഫസൽ റഹ്മാൻ, റുഖിയ എന്നിവർ പങ്കെടുത്തു.