photo
നാഷണൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഞാറക്കൽ യൂണിറ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ പ്രീതി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നാഷണൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഞാറയ്ക്കൽ യൂണിറ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ പഞ്ചായത്ത് അംഗം പ്രീതി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ചെറുപുള്ളി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ജി. മാത്യു, പി.കെ. രാജപ്പൻ, ഒ.പി. സെബാസ്റ്റ്യൻ, പി.കെ. രവീന്ദ്രൻപിള്ള, ത്രേസ്യാമ്മ റാഫേൽ, ഗ്രേയ്‌സി ജോർജ്, ശാലിനി രാമചന്ദ്രൻ, എ.കെ. കുഞ്ഞപ്പൻ, ടി.പി. പ്രകാശൻ, എം.എൻ. ഷെർളി എന്നിവർ സംസാരിച്ചു. 90 വയസ് പൂർത്തിയായ മൂന്ന് വിമുക്തഭടൻമാരെ അവരുടെ വസതിയിൽ ചെന്ന് പൊന്നാട അണിയിച്ചു മെമന്റോ നൽകി ആദരിച്ചു. 11 വിമുക്തഭട ദമ്പതികളേയും ആദരിച്ചു.