പള്ളുരുത്തി:കേരള ലേബർവെൽഫെയർ സൊസൈറ്റിയും ആന്റി കറപ്ക്ഷൻ പീപ്പിൾസ് മൂവ്മെന്റ് മുണ്ടംവേലി യൂണിറ്റും സംയുക്തമായി കടവന്ത്ര ലോട്ടസ് ഐ ആശുപത്രിയുടെ നേത്രപരിശോധനാ ക്യാമ്പ് നടക്കും.തോപ്പുംപടി അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയുടെ രജിസ്ട്രേഷനും കാർഡ് വിതരണവും ഇന്ന് രാവിലെ 10ന് മുണ്ടംവേലി പാരീഷ് ഹാളിൽ നടക്കും. ഫാ. ടോമി ചമ്പക്കാട്ട് ഉദ്ഘാടനം ചെയ്യും. എം. എം. ഫ്രാൻസിസ്, ടി.ഒ. ലൂക്കോസ്, കമലിയൂസ് ആന്റണി, സി.പി. പൊന്നൻ , സി.എ.ജേക്കബ്, ജോസഫ് ഷോണി തുടങ്ങിയവർ നേതൃത്വം നൽകും.