പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകത്തെ പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിറുത്തിവെച്ചുള്ള ജില്ലാകളക്ടറുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. 2017ൽ ആരംഭിച്ച പൊതുശ്മശാനം സ്വകാര്യവ്യക്തിയുടെ പരാതിയെ തുടർന്നാണ് പ്രവർത്തനം നിറുത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്. ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്ന നടപടി പുന:സ്ഥാപിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ധർണ ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്തു. എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഗോപാലകൃഷ്ണൻ, ടി.ജി. മനോഹരൻ, എം.കെ. സജീവ്, പി.ആർ. സന്തോഷ്, കെ.എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു.