വൈപ്പിൻ : ഞാറക്കൽ അപ്പങ്ങാട് വടക്കേ പല്ലമ്പിള്ളി കൃഷി സമാജത്തിന്റെ ആറേക്കറിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി രാജു, വാർഡ് മെമ്പർ ആന്റണി നെൽസൺ, കൃഷി ഓഫീസർ ഏയ്ഞ്ചല സിറിയക്ക്, സമാജം പ്രസിഡന്റ് ഐ. എം. കുഞ്ഞച്ചൻ, സെക്രട്ടറി ടി. ഡി. ഭാസി എന്നിവർ സന്നിഹിതരായിരുന്നു.
തുടർച്ചയായി എട്ടാം വർഷമാണ് വടക്കേ പല്ലമ്പിള്ളി കൃഷി സമാജത്തിൽ കൃഷി ഇറക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് വിളവെടുത്തത്.