ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ ഡോ. എം.ഐ. പുന്നൂസ് രചിച്ച 'മിത്തും ചരിത്രവും സാഹിത്യവിവക്ഷകൾ' എന്ന പുസ്തകം ഡോ. സുനിൽ പി ഇളയിടം പ്രകാശനം ചെയ്തു. കോളേജ് മാനേജർ റവ. തോമസ് ജോൺ ആദ്യപതിപ്പ് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. താര കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ ജോസഫ് പുസ്തകം പരിചയപ്പെടുത്തി.