പറവൂർ: കോട്ടയത്ത് കൂട്ടിക്കൽ, പെരുവന്താനം പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സേവാഭാരതി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്പന്ന സമാഹരണകേന്ദ്രം ആരംഭിച്ചു. പ്രസിഡന്റ് ശശിധരൻ ഉദ്ഘാടനം ചെയ്തു, ആദ്യ ഉത്പന്ന സമാഹരണം പ്രസാദിൽനിന്ന് ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ ഷിജിത്ത്, ബിനീഷ്, സുനിൽ, മഹേഷ്, പ്രാൺ എന്നിവർ പങ്കെടുത്തു.