കൊച്ചി:പ്രവാസികളോടുള്ള ബാങ്കുകളുടെ നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് കേരള പ്രവാസി ഫെഡറേഷൻ മാർച്ചും ധർണയും ഇന്ന് നടക്കും.കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികൾക്ക് സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ അഡ്മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിൽ രാവിലെ 10.30 ന് നടക്കുന്ന സമരം സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ബാബു പോൾ,ടി.സി. സഞ്ജിത്ത് തുടങ്ങിയവർ പങ്കെടുക്കും.