monson

കൊച്ചി: മോൻസൺ മാവുങ്കലിന്റെ വിവാദ ചെമ്പോല തിട്ടൂരം വിശദമായി പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ) കേരള യൂണിറ്റ് എ.എസ്.ഐ ഡയറക്ടർക്ക് കത്ത് നൽകി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചെമ്പോലയുടെ കാലപ്പഴക്കവും ലിപിയും സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന പുരാവസ്തു വകുപ്പുമായി സഹകരിച്ചാണ് എ.എസ്.ഐ കലൂരിലെ വീട്ടിലെത്തി മോൻസണിന്റെ പുരാവസ്തുക്കൾ പരിശോധിച്ചത്. ഇവയിൽ ഭൂരിഭാഗവും പഴക്കമില്ലാത്തവയാണെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.

 സന്തോഷ് വഴി മോൻസണിന്റെ കൈയിൽ

പുരാവസ്തു ഇടനിലക്കാരനായ എളമക്കര സ്വദേശി സന്തോഷാണ് ചെമ്പോല മോൻസണ് നൽകിയത്. ഷൂട്ടിംഗ് ആവശ്യത്തിന് തൃശൂരിലെത്തിയപ്പോൾ ഗോപാലകൃഷ്ണൻ എന്നയാളിൽ നിന്നാണ് സന്തോഷ് ചെമ്പോല വാങ്ങിയത്.

 മജിസ്‌ട്രേറ്റ് നേരിട്ടെത്തും
സന്തോഷിൽ നിന്ന് മോൻസൺ മൂന്ന് കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയ ശേഷം പണം നൽകിയില്ലെന്ന കേസിൽ തുടർനടപടി പൂർത്തിയാക്കാൻ മജിസ്‌ട്രേറ്റ് മ്യൂസിയത്തിൽ നേരിട്ടെത്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. കഴിഞ്ഞദിവസം സന്തോഷിന്റെ സാന്നിദ്ധ്യത്തിൽ മോൻസണിനെ ചോദ്യം ചെയ്തിരുന്നു. പോക്‌സോ കേസ്, ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസ് എന്നിവയിൽ മോൻസണിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

 മോ​ൻ​സ​ന്റെ മ​റ്റൊ​രു​ ​വാ​ട​ക​വീ​ട് ഉ​‌​‌​‌​ട​മ​ ​ഒ​ഴി​പ്പി​ച്ചു

മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ൽ​ ​വാ​ട​ക​യ്ക്കെ​ടു​ത്ത​ ​ക​ലൂ​ർ​ ​വൈ​ലോ​പ്പി​ള്ളി​ ​ലെ​യ്‌​നി​ലെ​ ​മ​റ്റൊ​രു​ ​വീ​ട് ​ഉ​ട​മ​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​മാ​ർ​ച്ചി​ൽ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞെ​ങ്കി​ലും​ ​മോ​ൻ​സ​ന്റെ​ ​'​ബ​ന്ധു​ക്ക​ൾ​'​ ​വീ​ടൊ​ഴി​യാ​തെ​ ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​ ​ക​രാ​ർ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​രേ​ഖ​ക​ൾ​ ​കാ​ണി​ച്ചാ​ണ് ​ഇ​വ​രെ​ ​ഒ​ഴി​പ്പി​ച്ച​ത്.
അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് ​മൂ​ന്ന് ​ദി​വ​സം​ ​മു​മ്പ് ​വാ​ട​ക​ ​കു​ടി​ശ്ശി​ക​യി​ൽ​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​മോ​ൻ​സ​ൺ​ ​ത​ന്ന​താ​യും​ 45,000​ ​രൂ​പ​ ​ല​ഭി​ക്കാ​നു​ണ്ടെ​ന്നും​ ​ജോ​മോ​ൻ​ ​'​കേ​ര​ള​കൗ​മു​ദി​"​യോ​ട് ​പ​റ​ഞ്ഞു.
വി​വാ​ദ​മാ​യ​ ​'​മ്യൂ​സി​യം​ ​വീ​ടി​"​ന് ​മൂ​ന്നു​ ​വീ​ട് ​അ​പ്പു​റ​മു​ള്ള​ ​ഈ​ ​വീ​ട് 2019​ലാ​ണ് ​മോ​ൻ​സ​ൺ​ ​വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.​ ​ര​ണ്ടു​ ​ത​വ​ണ​ ​ക​രാ​‌​ർ​ ​പു​തു​ക്കി.​ 29,000​ ​രൂ​പ​ ​മാ​സ​വാ​ട​ക​ ​തു​ട​ക്ക​ത്തി​ൽ​ ​മു​ട​ങ്ങാ​തെ​ ​കി​ട്ടി.​ ​ഒ​ടു​വി​ൽ​ ​എ​ട്ടു​ ​മാ​സം​ ​കു​ടി​ശ്ശി​ക​യാ​യി.​ ​പ​ല​ത​വ​ണ​ ​സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​യ​ത്.​ ​കേ​സും​ ​അ​റ​സ്റ്റു​മാ​യ​തി​നാ​ൽ​ ​ശേ​ഷി​ച്ച​ ​തു​ക​ ​കി​ട്ടു​മെ​ന്ന് ​പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് ​ജോ​മോ​ൻ​ ​പ​റ​ഞ്ഞു.​ ​മോ​ൻ​സ​ണി​ന്റെ​ ​വീ​ട്ടി​ൽ​ ​ചി​കി​ത്സ​യ്ക്ക് ​എ​ത്തി​യ​വ​രും​ ​അ​തി​ഥി​ക​ളു​മാ​ണ് ​ഈ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ത​ന്റെ​ ​ബ​ന്ധു​ക്ക​ളാ​ണ് ​ഇ​വി​ടെ​ ​താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് ​മോ​ൻ​സ​ൺ​ ​ഉ​ട​മ​യോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.