കൊച്ചി: കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മേഴ്‌സി രവി, ജയലാലു മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് കൊച്ചി തുറമുഖ ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്ടൻ ജോസഫ് ജോസഫ് ആലപ്പാട്ട് വിതരണം ചെയ്തു. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ പി.എം. മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് സെബാസ്റ്റ്യൻ, റസിയ എന്നിവർ സംസാരിച്ചു.