ആലുവ: ജല അതോറിറ്റിയുടെ ആലുവ സബ് ഡിവിഷനിൽ വെള്ളക്കരം ഇനത്തിൽ 7.28 കോടി രൂപ കുടിശിക പിരിഞ്ഞുകിട്ടാനുള്ളതായി റിപ്പോർട്ട്. വീടുകളിലെ കുടിവെള്ള കണക്ഷനെന്ന നിലയിൽ 3.44 കോടിയും അല്ലാത്ത കണക്ഷനുകളിലായി 3.84 രൂപയുമാണ് പിരിഞ്ഞുകിട്ടേണ്ടത്.
ആലുവ ഡിവിഷനിലെ ഉപയോക്താക്കൾക്ക് നോട്ടീസ് കൊടുത്തുതുടങ്ങിയതായി അസി. എക്‌സി. എൻജിനീയർ അറിയിച്ചു. തുക ഗഡുക്കളായി അടയ്ക്കാൻ സൗകര്യം ഉണ്ടെന്നും തയ്യാറല്ലാത്തവരുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്നും അധികൃതർ അറിയിച്ചു. കേടായ മീറ്ററുകൾ മാറ്റിവയ്ക്കുക, ഉടമസ്ഥാവകാശം മാറിയിട്ടുണ്ടെങ്കിൽ മാറ്റുക എന്നിവ അടിയന്തരമായി ചെയ്യണമെന്നും വാട്ടർ അതോറിറ്റി അധികാരികൾ ആവശ്യപ്പെട്ടു.