1
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ നടന്ന കൊയ്ത്തുത്സവം

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി കർഷക മോർച്ചയും തെക്ക് മണക്കൂർ പാടശേഖരസമിതിയും സംയുക്തമായി പൊക്കാളി കൊയ്ത്തുദിനം ആഘോഷിച്ചു. നെൽകോഴി ഭീഷണി നിലനിൽക്കുമ്പോഴാണ് അതിനെ മറികടന്നുകൊണ്ട് പാടശേഖരസമിതിയും കർഷകമോർച്ച ജില്ലാ കമ്മിറ്റിയും സംയുക്തമായി കൃഷിയിറക്കിയത്. പൊക്കാളി കൃഷി കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ ജനകീയമാക്കണമെന്ന ലക്ഷ്യം കൈവരിക്കണമെന്ന് കൊയ്ത്തുമഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷകമോർച്ച ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണദാസ് പറഞ്ഞു.

പാടശേഖരസമിതി അംഗങ്ങളായ വിശ്വനാഥൻ, ലീലാകൃഷ്ണൻ, എം.കെ. മണി, രാമൻ, ഗോപാലകൃഷ്ണൻ, അജേഷ്, സുരേഷ് പി.കെ, കർഷകമോർച്ച കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മോഹൻലാൽ, ജനറൽ സെക്രട്ടറി പ്രദീപ് ചാൽപ്പുറം, ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് ജനറൽ സെക്രട്ടറി സനൽ കണ്ടക്കടവ് എന്നിവർ നേതൃത്വം നൽകി.