മൂവാറ്റുപുഴ: കേരള എൻ.ജി.ഒ അസോസിയേഷൻ 47 -ാംമത് സ്ഥാപകദിനം ആചരിച്ചു. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് പി.എൻ.രാജീവൻ പതാക ഉയർത്തി .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി.സാബു , സ്ഥാപക ദിന സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് നോബിൻ ബേബി ,സംസ്ഥാന ഓഡിറ്റർ ജോമി ജോർജ്, ബ്രാഞ്ച് ഭാരവാഹികളായ കെ.ഐ. അബ്രഹാം, ആൽഫസ് ,പത്രോസ് ,എം.ടി. പോൾ തുടങ്ങിയവർ സംസാരിച്ചു.