കൊച്ചി : ഹൈക്കോടതിക്ക് സമീപമുള്ള ഇ.ആർ.ജി കോളനി നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ ഇടപെടണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോർപ്പറേഷൻ 68ാം ഡിവിഷനിൽപെട്ട കോളനിയിൽ 26 താമസക്കാരാണുള്ളത്. 60 വർഷത്തിലേറെയായി ഇവിടെ സ്ഥിരതാമസമായിട്ടുള്ള ഇവർക്ക് നഗരസഭ കെട്ടിട നമ്പർ ഉൾപ്പെടെ നൽകിയിട്ടുണ്ട്. എന്നാൽ ഇത് റെയിൽവേ ഭൂമിയാണെന്ന കാരണം പറഞ്ഞു 1995 മുതൽ റെയിൽവേ അധികൃതർ ഇവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. കോളനിക്കാർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.